കാട്ടുകുളം അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

eiS972F15934

 

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കാട്ടുകുളം അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടിക്കായി കെട്ടിടം നിർമിച്ചത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, വനിത ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക പി.മാധവൻ, സി.പി.എം ശാർക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വ്യാസൻ, കോൺഗ്രസ്ചിറയിൻകീഴ് മണ്ഡലം പ്രസിഡ‌ന്റ് രാജേഷ് ബി.നായർ, സി.പി.ഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ നായർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേനസീർ തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ സ്വാഗതവും അങ്കണവാടി വർക്കർ സിന്ധു നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!