കുഴുവിലം :കിഴുവിലം പഞ്ചായത്തിൽ ചികിത്സാ കാർഡ് പുതുക്കൽ നാളെ(22-5-19) മുതൽ ആരംഭിക്കും.
ഹെൽത്ത് കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾ ഹാജരായി ആധാർ കാർഡ്,പഴയ ഹെൽത്ത് കാർഡ്,റേഷൻ കാർഡ് എന്നീ രേഖകൾ ഹാജരാക്കി കാർഡ് പുതുക്കാം.
22 മുതൽ 27വരെ കൂന്തള്ളൂർ എൽപിഎസിലും 28 മുതൽ ജൂൺ രണ്ടുവരെ പറയത്തുകോണം യുപിസ്കൂളിലും, ജൂൺ മൂന്നുമുതൽ അഞ്ചുവരെ കാട്ടുമ്പുറം ചൈതന്യാ ജംഗ്ഷനിലെ റസിഡന്റ്സ് അസോസിയേഷൻ ഓഫീസിലും ജൂൺ ആറുമുതൽ 11വരെ പഞ്ചായത്ത് ഓഫീസിലും കാർഡ് പുതുക്കാം.