ചിറയിൻകീഴ്: പീഡനക്കേസിലെ പ്രതി അഞ്ചുവർഷത്തിനു ശേഷം അറസ്റ്റിൽ. ചിറയിൻകീഴ്, കടകം, കരിങ്ങണ്ട തോപ്പ് സ്വദേശി സാജനെ(28)യാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയെ ഒമ്പതുമാസം കൂടെ താമസിപ്പിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
യുവതിയുടെ പരാതിയിൽ 2014-ൽ ചിറയിൻകീഴ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വീട്ടിലും മറ്റു സ്ഥലങ്ങളിലുമായി താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിനെത്തുടർന്ന് ഇയാൾ ഒളിവിൽപോകുകയായിരുന്നു. വിദേശത്തേയ്ക്ക് രക്ഷപ്പെട്ട ഇയാൾ ഒരു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തുകയും രാത്രി കടലിൽ മത്സ്യബന്ധനത്തിനു പോകുകയും പകൽ ഒളിച്ചിരിക്കുകയും ചെയ്തുവരികയായിരുന്നു. ഒളിവിലിരിക്കുമ്പോൾ പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കാനും ശ്രമിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി അശോകിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചിറയിൻകീഴ് സി.ഐ. വിപിൻ കുമാർ യു.പി., എസ്.ഐ. ഡി.രാജീവ്, സി.പി.ഒ.മാരായ ഹാരിത്ത് ബൈജു, ശരത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.