സ്കൂട്ടറിലെത്തിയവർ വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചു

 

വെള്ളനാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിലെത്തിയവർ പിടിച്ചുപറിച്ചു. പുതുമംഗലം എ.എസ്. നിവാസിൽ ശോഭന (53)യുടെ കഴുത്തിൽക്കിടന്ന രണ്ട് പവന്റെ മാലയാണ് സ്കൂട്ടറിൽ എത്തിയ രണ്ടുപേർ ചേർന്ന് പിടിച്ചുപറിച്ചത്.പുനലാൽ ഡെയിൽവ്യൂവിലെ ജീവനക്കാരിയായ ശോഭന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പുനലാൽ ജംഗ്ഷന് സമീപത്തെ കടയിൽനിന്ന് ശോഭന സാധനങ്ങൾ വാങ്ങുന്നതിനിടെ സ്കൂട്ടറിൽ എത്തിയ രണ്ട് യുവാക്കൾ കടയുടമയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഉടമ വെള്ളം എടുക്കാൻ അകത്തേക്കു പോകുന്നതിനിടെ ശോഭനയുടെ കഴുത്തിൽക്കിടന്ന മാല പെ‌ാട്ടിച്ച് യുവാക്കൾ സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു. വീട്ടമ്മ ആര്യനാട് പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!