ആറ്റിങ്ങൽ ഇനി ‘പ്രൊഫഷണൽ ആറ്റിങ്ങൽ’: ATMA പ്രൊഫഷണൽ ക്യാമ്പസ്‌ ഉദ്ഘാടനം നാളെ

ei4PV7710706

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഇനി ‘പ്രൊഫഷണൽ ആറ്റിങ്ങൽ. ATMA പ്രൊഫഷണൽ ക്യാമ്പസ്‌ നാളെ പ്രവർത്തനം ആരംഭിക്കും. ആറ്റിങ്ങൽ ബിടിഎസ് റോഡിൽ പത്മ ടവറിൽ നാളെ രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ക്യാമ്പസ് ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം , വാർഡ് കൗൺസിലർമാരായ ബിനു ജി.എസ് , അനൂപ് ആർ.എസ് , നിതിൻ.വി , എസ്.സുഖിൽ തുടങ്ങിയവർ പങ്കെടുക്കും.

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്ക് കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളായ CMA (കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടന്റ്), CA ( ചാർട്ടേഡ് അക്കൗണ്ടന്റ് ), ACCA എന്നീ കോഴ്സുകളാണ് ATMA പ്രൊഫഷണൽ ക്യാമ്പസ് നൽകുന്നത്. കോഴ്സുകളിൽ ചേരാൻ ഇനി ആറ്റിങ്ങലിൽ തന്നെ അവസരം. പ്ലസ് ടു കോമേഴ്‌സ്, സയൻസ്, ഹ്യൂമാനിറ്റീസ് മുതലായ ഏത് വിഷയം പഠിച്ചവർക്കും ഡിഗ്രി കഴിഞ്ഞവർക്കും അഡ്മിഷൻ കരസ്ഥമാക്കാവുന്നതാണ്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിങ്ങനെ ഉയർന്ന ശമ്പളത്തോടുകൂടിയ മികച്ച തൊഴിൽ സാദ്ധ്യതകൾ കുട്ടികൾക്ക് ഈ കോഴ്സുകൾ തുറന്ന് കൊടുക്കുന്നു. ഈ കോഴ്സുകൾക് വേണ്ടിയുള്ള ആറ്റിങ്ങൽ പ്രദേശത്തെ ഏക അംഗീകൃത സ്ഥാപനം ആണ് ATMA പ്രൊഫഷണൽ ക്യാമ്പസ്.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനും 7591919225, 7591919223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ www.atmacampus.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 


Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!