വെമ്പായം ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി…

eiRTHE651322

 

വെമ്പായം :വെമ്പായം ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. എംസി റോഡിൽ വെമ്പായം ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനായി മന്ത്രി ജി.ആർ അനിലിൻ്റെ നിരന്തരമായ ഇടപെടലിന്റെ അടിസ്ഥാനത്തിൽ 13 ലക്ഷം രൂപ അനുവദിക്കുകയും, വർക്ക് പ്രാരംഭ ഘട്ടത്തിലെത്തിയിട്ടുള്ളതുമാണ്. എം.സി റോഡിൽ വട്ടപ്പാറ മുതൽ തൈക്കാട് വരെയുള്ള റോഡ് റീടാറിംഗിനു വേണ്ടി 5.15 കോടി രൂപയുടെ വർക്കും നിർമ്മാണ ഘട്ടത്തിലെത്തിയിട്ടുള്ളതാണ്. കൂടാതെ എം.സി റോഡിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന് മണ്ണന്തല മുതൽ തൈക്കാട് വരെയുള്ള റോഡ് നാലുവരിപ്പാത ആക്കുന്നതിനു വേണ്ട സാധ്യത പഠനങ്ങൾ നടത്തി റോഡ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി ജി. ആർ അനിലിൻ്റെ സാന്നിധ്യത്തിൽ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!