വാമനപുരം എക്സൈസ് സംഘത്തിന് കളഞ്ഞുകിട്ടിയ പണവും റേഷൻ കാർഡ് ഉൾപ്പടെയുള്ള രേഖകളും ഉടമസ്ഥന് കൈമാറി

eiA7EV660053

 

വാമനപുരം : വാമനപുരം എക്സൈസ് സംഘത്തിന് വാമനപുരം ജംഗ്ഷനിൽ നിന്നും കളഞ്ഞുകിട്ടിയ റേഷൻ കാർഡ്, എടിഎം കാർഡ്, 5020/- രൂപ, മറ്റു രേഖകൾ എന്നിവ ഉടമസ്ഥനെ കണ്ടെത്തി കൈമാറി.

ആനാകുടി പേഴുംമൂട് കടയിൽ വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ വസുന്ധരൻ എന്നയാളുടെയാണ് പണവും രേഖകളും. ഇന്ന് രാവിലെ വസുന്ധരൻ വാമനപുരം ജംഗ്ഷനിലെ എടിഎമ്മിൽ നിന്ന് പണം എടുത്തശേഷം ഭാര്യയുടെ പെൻഷൻ സംബന്ധമായ പേപ്പറുകൾ ശരിയാക്കുന്നതിനായി വാമനപുരം പഞ്ചായത്ത് ഓഫീസിൽ പോയി മടങ്ങും വഴിയാണ് പണവും മറ്റു കാർഡുകളും അടങ്ങുന്ന കവർ നഷ്ടപ്പെട്ടത്. കവറിലെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ബാങ്കിൽ നിന്നും വസുന്ധരന്റെ ഫോൺനമ്പർ കണ്ടെത്തി എക്സൈസ് ഓഫീസിൽ വിളിച്ചുവരുത്തിയ ശേഷം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാർ പണവും രേഖകളും കൈമാറുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!