Search
Close this search box.

കടയ്ക്കാവൂർ ഒന്നാം വാർഡിൽ ഇസ്ലാംമുക്ക് – ചെറുകരക്കോണം റോഡ് ഗതാഗത യോഗ്യമാക്കി

eiK66R491153

 

കടയ്ക്കാവൂർ :അര നൂറ്റാണ്ടോളമായി ഒരു പ്രദേശത്തെ നൂറോളം വീട്ടുകാർ അനുഭവിച്ച് വന്ന തീരാദുരിതത്തിനു പരിഹാരമായി. കടയ്ക്കാവൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ മേലാറ്റിങ്ങൽ വാർഡ് മെംബർ അൻസർ പെരുംകുളമാണ് വാർഡിലെ കിഴക്കേയറ്റത്തുള്ള ഇസ്ലാംമുക്ക് – ചെറുകരക്കോണം റോഡിൻ്റെ പ്രവേശന ഭാഗത്ത്‌ ഉണ്ടായിരുന്നു കുത്തനെയുള്ള കയറ്റം വെറും പഞ്ചായത്ത് ഫണ്ട് മാത്രം ഉപയോഗപ്പെടുത്തി സൈഡ് വാൾ കെട്ടി വാർത്ത് മണ്ണിട്ടുയർത്തി ടാറിംഗ് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.

ഇസ്ലാംമുക്കിലെ പൊതുമരാമത്ത് റോഡിലേക്ക് വന്ന് കയറുന്ന വാഹനങ്ങൾ താഴ്ചയിൽ നിന്നും കയറേണ്ടതിനാൽ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാതെ വന്ന് കയറുന്നത് വലിയ അപകട ഭീഷണിയായിരുന്നു. നിരവധി തവണ അപകടങ്ങൾ നടന്ന ഈ ഭാഗത്ത് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ പതിവായി ജനപ്രതിനിധികളോട് ആവശ്യപ്പെടുമായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഈ റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കി ഗതാഗതയോഗ്യമാക്കുമെന്ന് അൻസർ പെരുങ്കുളം ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!