അർദ്ധ രാത്രിയിൽ മോഷണ പരമ്പര, പണവും ഹാർഡ് ഡിസ്‌കും കവർന്നു

eiDD63T22418

കാട്ടാക്കട: കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ  കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ പരമ്പര. അർദ്ധ രാത്രിയോടെയാണ് വിവിധ സ്ഥലങ്ങളിൽ മോഷണം നടന്നത്‌. മുതിയാവിള തോട്ടംപാറയിലെ അൽഫോൻസാ റസ്റ്റോറന്റ് ആൻഡ് വെജിറ്റബിൾസ്, അച്ചൂസ് ചിക്കൻ കോർണർ, മസ്‌കറ്റ് ബേക്കറി എന്നിവിടങ്ങളിലാണ് കവർച്ച. പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മേശയും അലമാരകളും കുത്തിത്തുറന്നാണ് പണം കവർന്നത്. ഇന്നലെ രാവിലെ 5ഓടെ കട തുറക്കാനെത്തിയപ്പോഴാണ് വാതിലെല്ലാം പൊളിച്ച നിലയിൽ കണ്ടത്. ജംഗ്ഷനിലുള്ള മസ്‌കറ്റ് ബേക്കറിയിൽ നിന്ന് 28000 രൂപയും സി.സി ടിവി കാമറ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ കവർന്നു. അൽഫോൻസയിൽ നിന്നു 15000 രൂപയും നാലായിരം രൂപയുടെ നാണയങ്ങളുമാണ് കവർന്നത്. അച്ചൂസിൽ നിന്നു 5000 രൂപയും കോഴികളെയും മോഷ്ടിച്ചു. കടയുടമകളുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!