ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. പുലർച്ചെ 5 അര മണിയോടെയാണ് അപകടം നടന്നത്. പാൽ ലോറിയും ടൂറിസ്റ്റ് വാഹനവുമാണ് പാലത്തിൽ വച്ച് കൂട്ടിയിടിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും എത്തി തുടർ നടപടികൾ സ്വീകരിച്ചെങ്കിലും പാൽ കയറ്റി വന്ന ലോറി പാലത്തിൽ നിന്നും മാറ്റാൻ കഴിയാതിരുന്നത് ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. ഒടുവിൽ വാഹനം മാറ്റി ഗതാഗത തടസ്സം നീക്കി.

 
								 
															 
								 
								 
															 
															

 
				

