ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്ര ഉത്സവം ഏപ്രിൽ 19 മുതൽ 22 വരെ

Attingal vartha_20260417_174642_0000

കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവ ആഘോഷ പരിപാടികൾ ഏപ്രിൽ 19 മുതൽ 22 വരെ ക്ഷേത്ര തന്ത്രി തൃപ്രയാർ കിഴക്കേ ചെറുമുക്കുമന ജാതവേദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

ഞായർ രാവിലെ മഹാശിവദീപം, വൈകുന്നേരം നാലിന് ഉത്സവ വിളംബര റാലി, രാത്രി 7.30 മുതൽ മത്സര കൈകൊട്ടിക്കളി, പ്രകമ്പനം ലൈറ്റ് ഷോ. തിങ്കൾ രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, അഷ്ടബന്ധ നവീകരണം, ഉച്ചക്ക് സമൂഹസദ്യ, രാത്രി 7 ന് തിരുവാതിരക്കളി, 8.30 ന് ഉത്സവ ഘോഷയാത്രയും കെട്ടുകാഴ്ച സമർപ്പണവും തുടർന്ന് ആകാശദീപക്കാഴ്ച. ചൊവ്വ രാവിലെ ഗണപതിഹോമം, സുദർശനഹോമം, 8 ന് സമൂഹപൊങ്കാല, നാഗരൂട്ട്. ഉച്ചക്ക് 12 ന് അന്നദാനം. വൈകുന്നേരം 6.30 ന് ലക്ഷദീപക്കാഴ്ച, ഭസ്‌മാഭിഷേകം, പൂമൂടൽ. രാത്രി 8 ന് തിരുവനന്തപുരം അജന്തയുടെ നാടകം വംശം. ബുധൻ രാവിലെ ഗണപതിഹോമം, അഷ്ടാഭിഷേകം, ശിവ വിഷ്ണു ദേവി ഗണപതി പൂജ. ഉച്ചക്ക് 12 ന് അന്നദാനം. വൈകുന്നേരം 6.30 ന് പൂമൂടൽ, അത്താഴപൂജയും വിളക്കും. രാത്രി 8 ന് പത്തനംതിട്ട ഒറിജിനൽസിൻ്റെ ഗാനമേള.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!