ദേശീയ തലത്തിൽ രണ്ടാം റാങ്ക് ആഫിയ നേടി, കിളിമാനൂരിന് അഭിമാനം

Attingal vartha_20260417_224135_0000

കിളിമാനൂർ: 2025–2026 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി കിളിമാനൂർ സ്വദേശിനി ആഫിയ നാടിന്റെ അഭിമാനമായി . എംജിഎം ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ആഫിയ എ 500ൽ 499 മാർക്ക് (99.8%) നേടി യാണ്ദേശീയതലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.

ഇംഗ്ലീഷ്, മലയാളം, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ നാല് വിഷയങ്ങളിൽ പൂർണ്ണ മാർക്ക് നേടിയ ആഫിയയ്ക്ക് സയൻസിൽ മാത്രമാണ് ഒരു മാർക്ക് നഷ്ടമായത്. യാതൊരു തരത്തിലുള്ള ട്യൂഷൻ സഹായവും ഇല്ലാതെ, ആത്മാർത്ഥ പരിശ്രമവും ദൃഢനിശ്ചയവും കൊണ്ടാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
“പ്രത്യേക പഠനരീതികളൊന്നും പിന്തുടരുന്നില്ലെങ്കിലും, പഠിക്കേണ്ട വിഷയങ്ങൾ ആത്മാർത്ഥമായി പഠിക്കാൻ ആവശ്യമായ സമയം മാറ്റിവയ്ക്കാറുണ്ട്,” എന്ന് ആഫിയ വിജയ രഹസ്യം പങ്കുവെച്ചു.

തട്ടത്തുമല സ്വദേശികളായ ദുബായിൽ ജോലി ചെയ്യുന്ന ഇലക്ട്രിക്കൽ ഡിസൈനർ ടി. അബ്ദുൽ മുനവിറിന്റെയും എ. മുംതാസ് ബീഗത്തിന്റെയും ഏക മകളാണ് ആഫിയ. പഠനത്തിനൊപ്പം കലാരംഗത്തും സജീവമായ ആഫിയയുടെ ലക്ഷ്യം ഡോക്ടറാകുക എന്നതാണ്. പ്ലസ് ടുവിൽ ബയോ-മാത്സ് സ്ട്രീം തിരഞ്ഞെടുക്കാനാണ് തീരുമാനം. അതോടൊപ്പം നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും സ്വയം ആരംഭിക്കുമെന്ന് ആഫിയ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!