നിലയ്ക്കാമുക്കിൽ ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം 

Attingal vartha_20260429_183146_0000

കടയ്ക്കാവൂർ : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം.

അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടർ മകൻ ബിനോയ് (കുട്ടു ) (10) ആണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് 3:15 ഓടെയായിരുന്നു സംഭവം. അമ്മ ബിജിയും ബിനോയ്, സഹോദരി ബ്ലസി തുടങ്ങിയവർ മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വാഹനം ഫുട്പാത്തിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. തെരുവ് നായ കുറുക്ക് ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജി, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് (രാജു) എന്നിവർക്ക് പരിക്കേറ്റു.

കുട്ടുവിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. അമ്മ ബിജി മാമ്പള്ളി ഹോളിസ്‌പിരിറ്റ് ദേവാലയത്തിലെ കൊയർ ഗായികയാണ്.

സഹോദരി : ബ്ലസി (സ്വീറ്റി)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!