
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷന് സമീപം പാഴ്സൽ വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നാവായിക്കുളം ലക്ഷ്മിവിലാസത്തിൽ അച്ചു സുരേന്ദ്രൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നാവായിക്കുളം തട്ടാകുളി പുത്തൻവീട്ടിൽ വിഷ്ണു (30) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പാഴ്സൽ സർവീസ് വാനും യുവാക്കൾ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും തമ്മിലാണ് ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ അച്ചുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


