
തൊഴിൽ സാധ്യതകൾക്ക് പുതിയ ദിശ തുറക്കുന്ന ഒരു വർഷത്തെ ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.
ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സി (IMC) യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കോഴ്സ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തി വിദ്യാർത്ഥികളെ തൊഴിൽ മേഖലക്ക് സജ്ജരാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സി സർട്ടിഫിക്കറ്റ്,കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള (SRC Kerala) സർട്ടിഫിക്കറ്റ്, അന്താരാഷ്ട്ര അംഗീകാരമുള്ള IOSH UK സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഓയിൽ & ഗ്യാസ് മേഖല, നിർമാണ മേഖല, വ്യവസായശാലകൾ തുടങ്ങിയ വിവിധ മേഖലകളിൽ സേഫ്റ്റി ഓഫീസർ, ഫയർ ഓഫീസർ,
HSE സൂപ്പർവൈസർ, സേഫ്റ്റി ഇൻസ്പെക്ടർ
തുടങ്ങിയ മികച്ച തൊഴിൽ അവസരങ്ങളിലേക്ക് ഈ കോഴ്സ് വഴിതെളിക്കുന്നു.
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ,
ചാത്തന്നൂർ ഗവൺമെന്റ് ഐ.ടി.ഐ,
ചാക്ക ഗവൺമെന്റ് ഐ.ടി.ഐകളിലാണ് പ്രവേശം.
പരിമിത സീറ്റുകളാണ് ലഭ്യമുള്ളത്. അതിനാൽ താൽപ്പര്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 8111806626


