അഴൂർ സ്വദേശി മദീനയിൽ മരണപ്പെട്ടു

Attingal vartha_20260518_121101_0000

 അഴൂർ :  അഴൂർ സ്വദേശി മദീനയിൽ മരണപ്പെട്ടു. അഴൂർ കാവിന്റെ മൂല സലിം മൻസിലിൽ മുഹമ്മദ് ബക്കറിന്റെ മകൻ മുഹമ്മദ് സലീം പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി സ്വകാര്യ ഗ്രൂപ്പിനൊപ്പം സൗദി അറേബ്യയിൽ എത്തിയിരിക്കെ മദീന സന്ദർശനത്തിനിടെ അസുഖബാധിതനായി മരണപ്പെട്ടു.

ശനിയാഴ്ച (17/05/2026) വൈകിട്ട് 4 മണിയോടെയായിരുന്നു അന്ത്യം. പറമ്പിൽപ്പാലം കണിയാങ്കര വീട്ടിൽ അബ്ദുൽ ഖരീം മുസ്ലിയാർ, പരേതനായ ഇബ്രാഹിം കുഞ്ഞു മുസ്ലിയാർ, പരേതനായ അലിയാരു കുഞ്ഞു, പരേതനായ അബ്ദുൽ റഷീദ് എന്നിവരുടെ സഹോദരി പുത്രനാണ് മുഹമ്മദ് സലീം,.

ഖബറടക്കം ഇന്ന് (18/05/2026) പുലർച്ചെ മദീനയിലെ ജന്നത്തുൽ ബഖീയയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മദീന കെഎംസിസി വെൽഫെയർ വിങ് നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!