പെരിങ്ങമ്മല പഞ്ചായത്ത് തല പ്രവേശനോത്സവം

Attingal vartha_20260601_200245_0000

പാലോട് : പെരിങ്ങമ്മല പഞ്ചായത്ത് തല പ്രവേശനോത്സവം ചല്ലിമുക്ക് താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. എസ്സിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് അരുൺ കുമാർ പി എൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രതിഭകൾക്കുള്ള അവാർഡ് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫി തോമസ് നിർവഹിച്ചു . പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വാർഡ് മെമ്പർ സഫിയാ ബീവി നടത്തി.

പുതിയ കുട്ടികൾക്ക് ഉന്മേഷം പകരുന്ന മിഠായി മരം , അക്ഷര വൃക്ഷം , നിറക്കൂട്ട് , സെൽഫി പോയിൻ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. സൈബർ സേഫ്റ്റി പ്രതിജ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചൊല്ലി കൊടുത്തു.

എസ്. എം .സി ചെയർമാൻ നാസ് മുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമഅധ്യാപിക ജെമനിസാ ബീഗം , രാഗേഷ് തമ്പി , ജാരിയാ മോൾ , അൻസാറുദ്ദീൻ , സീനത്ത് അസിം , ആൻസി.പി.സി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!