
ചിറയിൻകീഴ് : കേരള സർവകലാശാലയുടെ ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അമീന. പെരുങ്ങുഴി പാൽ സൊസൈറ്റിക്ക് സമീപം അമീന മൻസിലിൽ താമസിക്കുന്ന ഷാജഹാൻ – നിഷ ഷാജഹാൻ ദമ്പതികളുടെ മകളാണ് അമീന.
മികച്ച അക്കാദമിക മികവിലൂടെ സർവകലാശാല തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമീനയ്ക്ക് കുടുംബാംഗങ്ങൾ, അധ്യാപകർ, സഹപാഠികൾ, നാട്ടുകാർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.


