ദേശീയ സബ് ജൂനിയർ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ; കേരളത്തിനായി റിങ്ങിലിറങ്ങാൻ വർക്കലയിൽ നിന്ന് അനാമിക

Attingal vartha_20260619_203323_0000

വർക്കല: വർക്കല സ്വദേശിനിയും വിദ്യാർഥിനിയായ അനാമിക എസ്.ആർ. ദേശീയ സബ് ജൂനിയർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അനാമിക റിങ്ങിലിറങ്ങുന്നത്.

വർക്കല ശ്രീനിവാസപുരം കണ്വാശ്രമം ചരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന അനാമിക ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അടുത്തിടെ നടന്ന കേരള സംസ്ഥാന സബ് ജൂനിയർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 40–43 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടിയിരുന്നു. ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള തിരഞ്ഞെടുപ്പ് ലഭിച്ചത്.

ചെറുപ്പം മുതൽ തന്നെ ബോക്‌സിങ്ങിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചുവരുന്ന അനാമികയുടെ ദേശീയ മത്സരത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വർക്കലയ്ക്കും ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിനും അഭിമാന നേട്ടമായി. ദേശീയ വേദിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന് മെഡൽ നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും പരിശീലകരും നാട്ടുകാരും.

അനാമികയുടെ നേട്ടത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും അഭിനന്ദനം അറിയിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയത്തോടെ മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് നാട് ഈ യുവതാരത്തെ യാത്രയാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!