സൗഹൃദ’ വനിതാ കാർഷിക കൂട്ടായ്മ ഓണക്കാല ചെണ്ടുമല്ലി-പച്ചക്കറി കൃഷിയാരംഭിച്ചു.

Attingal vartha_20260623_170024_0000

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനിലെ വനിതാ കാർഷിക കൂട്ടായ്മ ഈ വർഷം ഓണത്തിന് വിളവെടുപ്പിനായി ജമന്തി തൈകളും വെണ്ട, പയർ, മുളക്, തക്കാളി, വെള്ളരി, വഴുതന മുതലായ പച്ചക്കറികളും തരിശ് ഭൂമിയിൽ നട്ടു കൃഷി ആരംഭിച്ചു. പ്രദേശത്തെ 300 വീടുകളിൽ തന്നെ വിപണി കണ്ടെത്തുവനാണ് ഈ വനിതാ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ചെണ്ടുമല്ലി കൃഷി മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. കുഞ്ഞുമോൾ ഉത്ഘാടനം ചെയ്തു. പച്ചക്കറി കൃഷിയുടെ ഉത്ഘാടനം വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാജീവ്‌ നിർവ്വഹിച്ചു. വർക്കല ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ എം. നസീമ ബീവി, മണമ്പൂർ കൃഷി ഓഫീസർ,അപർണ, കെ ടി സി ടി സെക്രട്ടറി എ. എം. എ റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു.

സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, വനിതാ കർഷകവേദി പ്രസിഡന്റ്‌ ലിജി സജീവ്, സെക്രട്ടറി ഹസീന നജീം എന്നിവർ സംസാരിച്ചു. വർക്കല ബ്ലോക്കിലെയും മണമ്പുർ പഞ്ചായത്തിലെയും വികസന ഉദ്യോഗസ്ഥർസ്ഥലം സന്ദർശിച്ചു വനിതാ കർഷകരുടെ കൃഷിയ്ക്കു വേണ്ട നിർദേശങ്ങൾ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!