
തോന്നയ്ക്കൽ: ഖബറഡി മുസ്ലിം ജമാഅത്ത് പാലിയേറ്റീവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിനായി ‘പ്രതിഭാ സംഗമം 2026’ സംഘടിപ്പിക്കുന്നു.
തോന്നിയ്ക്കൽ ഖബറഡി നഗറിലുള്ള ഖബറഡി മുസ്ലിം ജമാഅത്ത് കോൺഫറൻസ് ഹാളിൽ വെച്ച് 2026 ജൂലൈ 19 ഞായറാഴ്ച രാവിലെ 08:30 നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
വിജയികൾക്കുള്ള അവാർഡ് വിതരണം മംഗലപുരം എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്. എം നിർവ്വഹിക്കും. ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ‘ഓപ്പറേഷൻ തൂഫാൻ & നാർക്കോഹണ്ട്’ എന്ന വിഷയത്തിൽ പ്രത്യേക മോട്ടിവേഷൻ ക്ലാസും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ വി. കെ. അനിൽ കുമാർ ക്ലാസിന് നേതൃത്വം നൽകും.
ഖബറഡി മുസ്ലിം ജമാഅത്ത് പാലിയേറ്റീവ് ചെയർമാൻ മുഹമ്മദ് അസ്ഹർ എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് ത്വയ്യിബ് റഹ്മാനി എം എഫ് ബി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പാലിയേറ്റീവ് കൺവീനർ മുഹമ്മദ് താഹിർ സ്വാഗതവും പ്രസിഡന്റ് നൗഷാദ് എ ആർ, സെക്രട്ടറി എം അബ്ദുൽ റഷീദ് എന്നിവർ ആശംസകളും അർപ്പിച്ചു സംസാരിക്കും. ഖബറഡി മുസ്ലിം ജമാഅത്ത് പാലിയേറ്റീവ് വൈസ് ചെയർമാൻ ഹർഷാദ് ജെ ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.
മംഗലപുരം പോത്തൻകോട് റൂട്ടിൽ മോഹനപുരം വഴി ഖബറഡി നഗറിലുള്ള കോൺഫറൻസ് ഹാളിലേക്ക് എത്തിച്ചേരാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.


