
കല്ലമ്പലം: സമസ്ത സെന്റിനറി സമ്മേളനത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വർക്കല സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെന്റിനറി കോൺക്ളേവും സെന്റിനെറി ഫണ്ട് സമാഹരണവും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.

സോൺ പ്രസിഡൻ്റ് എ.കെ.മൻസൂറുദീൻ ഹാജി അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി, ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി,കെ.എം.ജെ ജില്ലാ പ്രസിഡൻ്റ് കെ.എം ഹാഷിം ഹാജി, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.എച്ച്.എം മുനീർ, മുഹമ്മദ് റാഫി, ഷാജഹാൻ പള്ളിപ്പുറം, എസ്.നിസാർ വെള്ളൂർകോണം,സാബിർ സൈനി നടയറ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ കല്ലമ്പലം സ്വാഗതവും ഫിനാൻസ് സെക്രട്ടറി എസ്.എം റാഫി നന്ദിയും പറഞ്ഞു.


