റാങ്ക് ജേതാവിന് കിളിമാനൂർ ഫ്രാക്കിൻ്റെ അനുമോദനം

Attingal vartha_20260819_123243_0000

കിളിമാനൂർ : എം.എ.ജേർണലിസത്തിൽ അമൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് മുന്നാം റാങ്ക് നേടിയ ആലത്തുകാവ് കാഞ്ഞിരത്തുമൂട് വീട്ടിൽ കുമാരി.ശ്രേയ.ബി.യ്ക്ക് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ്കിളിമാനൂർ (ഫ്രാക്ക്) അനുമോദനം നൽകി.

പ്രസിഡൻ്റ് പ്രേംചന്ദ്രബാബു.എം.എസ് അദ്ധ്യക്ഷത വഹിച്ച അനുമോദനയോഗം പ്രസിദ്ധ സാഹിത്യ പ്രവർത്തകൻ ബാബു കിളിമാനൂർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജി.ചന്ദ്രബാബു, രാജേന്ദ്രൻ നായർ, രാജ്കുമാർ, രാജു, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ.എൻ സ്വാഗതവും സെക്രട്ടറി ഹരീഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!