
ആറ്റിങ്ങൽ : പൊയ്ക്കമുക്ക് മാനവസേവ വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മാനവസേവ വെൽഫയർ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ അഡ്വ എസ് ലെനിൻ ഉദ്ഘാടനം ചെയ്തു.
മാനവസേവ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് പൊയ്കമുക്ക് ഹരി അധ്യക്ഷത വഹിച്ചു. രഘുനാഥൻ ജ്യോത്സ്യർ, മാനവസേവ സെക്രട്ടറി ശശിധരൻ, മുൻ പഞ്ചായത്ത് അംഗം സുജാതൻ തുടങ്ങിയവർ പങ്കെടുത്തു.


