എംഎൽഎ വി.ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു.

Attingal vartha_20261003_121612_0000

തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്ന സംഭവത്തിൽ ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. സംഭവത്തിൽ പൊലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.

കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലേക്ക് സിപിഎം നടത്തിയ മാർച്ചിനിടെയാണ് സംഭവം. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെ വധഭീഷണി മുഴക്കിയെന്നാണു പരാതി. അതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘അയാളെക്കൊണ്ടു പൊറുതിമുട്ടുകയാണെങ്കിൽ, ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും. നിങ്ങൾ നോക്കിക്കോ’ എന്നു വി.ജോയി അസിസ്റ്റന്റ് കമ്മിഷണർ വി.ജയചന്ദ്രനോടു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എസ്എഫ്ഐ പ്രവർത്തകരെ എസ്ഐ മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു വി.ജോയിയുടെ പ്രതിഷേധം. ഈ സമയം, സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും അടുത്തുണ്ടായിരുന്നു.

എന്നാൽ, ആരോപണം പിന്നീട് വി.ജോയി നിഷേധിച്ചു. ‘ഒരു കൊലപാതകം നടക്കാൻ സാധ്യതയുണ്ട് എന്നാണ് പറഞ്ഞത്. ആരെയെങ്കിലും കൊല്ലുമെന്നു പറഞ്ഞിട്ടില്ല’ എന്നായിരുന്നു ജോയിയുടെ പിന്നീടുള്ള പ്രതികരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!