ആറ്റിങ്ങലിൽ ശക്തമായ ഇടിമിന്നൽ; ഇലക്ട്രിക് പോസ്റ്റിനു തീപിടിച്ചു

Attingal vartha_20261003_182300_0000

ആറ്റിങ്ങൽ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഇലക്ട്രിക്പോസ്റ്റിന് തീപിടിച്ചു. ഇടിമിന്നലേറ്റതിനെ തുടർന്നാണ് പോസ്റ്റിൽ തീപടർന്നത്.

സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇടിമിന്നലേറ്റ സമയത്ത് സമീപത്ത് ആളുകളോ വാഹനങ്ങളോ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!