
കീഴാറ്റിങ്ങൽ : ഒക്ടോബർ 15 ലോക കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
അസംബ്ലിയിൽ ലോക കൈകൾ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്വം പാലിക്കുന്നതിലും പകർച്ചവ്യാധികൾ തടയുന്നതിനും ശരിയായ രീതിയിലുള്ള കൈകഴുകൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് മനസ്സിലാക്കാൻ ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് സാധിച്ചു.
ഡോ. ശ്രീജിൻ,ഡോ. അനന്തു എന്നിവർ കുട്ടികൾക്ക് ശരിയായ കൈ കഴുകൽ രീതിയുടെ പ്രായോഗിക പരിശീലനം നടത്തി.
സ്കൂൾ അങ്കണത്തിൽ നടന്ന ഈ പ്രത്യേക പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിക്കുകയും സീനിയർ അധ്യാപികയായ രജി രാജ് നന്ദി പറയുകയും ചെയ്തു.


