കടയ്ക്കാവൂരിൽ വാഹനാപകടം – യുവാവിന് ദാരുണാന്ത്യം 

Attingal vartha_20261104_173736_0000

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങി അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ് മരിച്ചത്.

നിലയ്ക്കാമുക്കിൽ നിന്ന് മണനാക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന പ്രവീണിന്റെ ഇരുചക്രവാഹനം ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ചുവീണ പ്രവീൺ, എതിർദിശയിൽ മണനാക്കിൽ നിന്ന് നിലയ്ക്കാമുക്കിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

പ്രവീൺ രണ്ടുമാസം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!