വർക്കലയിൽ മാരക സിന്തറ്റിക് മയക്കുമരുന്നുമായി 3 യുവാക്കൾ എക്സൈസിന്റെ പിടിയിൽ

eiFVDNE70463

 

എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു നിന്നും മാരക സിന്തറ്റിക് മയക്കുമരുന്നായ 3 ഗ്രാം MDMA യുമായി മൂന്ന് യുവാക്കളെ പിടികൂടി.
കവലയൂർ സ്വദേശി സഫീർ , ചടയമംഗലം സ്വദേശി ജിജോ, കരുനിലകോട് സ്വദേശി സിനീഷ് എന്നിവർ ആണ് പിടിയിലായത്. വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന മയക്കു മരുന്നുപയോഗത്തെ തടയിടുക എന്ന ലക്ഷ്യവുമായി വർക്കലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ എസ് കൃഷ്ണകുമാർ,കെ ഷാജി, വിജയകുമാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ എം. ആർ, രാഹുൽ ആർ. പ്രവീൺ. പി എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!