ആറ്റിങ്ങലിൽ വാഹനത്തിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.

ei2UQ3Z40284

 

ആറ്റിങ്ങൽ: വാഹനത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടുപേരെ ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടി. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി അജീഷ്, വർക്കല സ്വദേശി ബൈജു എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അജീഷിന്റെ കൈവശം നിന്ന് 25 ഗ്രാം കഞ്ചാവും, ബൈജുവിന്റെ കൈവശം നിന്ന് 10 ഗ്രാം കഞ്ചാവുമാണ് സംഘം പിടികൂടിയത്. ഇവർ സഞ്ചരിച്ച് വന്ന KL-16-M-1683 ഓട്ടോ റിക്ഷയും, KL-02 – AJ-5367 എന്ന ഇരുചക്ര വാഹനവും കസ്റ്റഡിയിൽ എടുത്തു.

ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ വ്യാപക പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി ആറ്റിങ്ങൽ കരിച്ചിയിൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികൾ മറ്റൊരാളിൽ നിന്ന് കഞ്ചാവ് എടുത്ത് ചില്ലറ വിൽപ്പന നടത്തിവരുന്ന സംഘത്തിൽ പെട്ടവരാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ഇവർക്ക് കഞ്ചാവ് വിൽപനക്ക് എത്തിച്ച് നൽകുന്ന പ്രതികളെ കുറിച്ചുള്ള സൂചന ഇവരിൽ നിന്ന് കിട്ടിയതായും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യം നൽകി വിട്ടയച്ചു. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു.പി.എൽ ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രവന്റീവ് ഓഫീസർ അശോക കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്, വിനു, അജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!