നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പോക്സോ കേസിൽ അറസ്റ്റിൽ

eiRIMIF60782

 

പള്ളിക്കൽ :ഏഴു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാരിപ്പള്ളി, കിഴക്കനേല, കടമ്പാട്ടുകോണം, മിഥുൻ ഭവനത്തിൽ അച്ചു എന്ന് വിളിക്കുന്ന മിഥുൻ(24) ആണ് അറസ്റ്റിലായത്.

2021 നവംബർ 30ന് രാത്രി 7 മണിക്ക് ഏഴു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം ജില്ലയിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട പ്രതി തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും നിരവധി പോലീസ് സ്റ്റേഷനുകളിൽ മാല പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. തമിഴ്നാട്ടിൽ മാല പിടിച്ചുപറിച്ച കേസിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് പ്രതി.

കൊല്ലം ജില്ലാ പോലീസ് ഇയാളെ കരുതൽ തടങ്കലിൽ വെക്കുവാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസിൻറെ പ്രത്യേക നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസിൻറെ നേതൃത്വത്തിലുള്ള പള്ളിക്കൽ സിഐ ശ്രീജിത്ത്, സബ്ഇൻസ്പെക്ടർ മാരായ സഹിൽ ,ബാബു, പോലീസ് ഉദ്യോഗസ്ഥരായ രാജീവ് ,അജീഷ് ,അജിത്ത് ഷമീർ ,സഞ്ജിത്ത് ,വിജീഷ്, ബിജുമോൻ സിയാസ് എന്നിവരുൾപ്പെട്ട സംഘമാണ് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിന് ഒടുവിൽ അറസ്റ്റ് ചെയ്തത്. പ്രതി ഉൾപ്പെട്ടിട്ടുള്ള മറ്റ് കേസുകളെക്കുറിച്ച് വിശദമായി പോലീസ് അന്വേഷിച്ചു വരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!