ഓട്ടോറിക്ഷയിൽ കറങ്ങി അനധികൃത മദ്യ വിൽപ്പന: യുവാവിനെ നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തു.

eiDP02P66001

 

നെടുമങ്ങാട് : നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്നു ഐബി പ്രിവൻറ്റീവ് ഓഫീസർ സുരേഷ് പോറ്റിനൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിയാണി വട്ടക്കരിക്കകം എന്ന സ്ഥലത്തുവച്ച് KL.21. C.3165 എന്ന നമ്പരുള്ള ഓട്ടോറിക്ഷയിൽ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചു വിൽപ്പന നടത്തിയ കുറ്റിയാണി സ്വദേശി സുനിൽകുമാറിനെ (47) അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനവും മദ്യം വിൽപ്പന നടത്തി കിട്ടിയ 2300/- രൂപയും പിടിച്ചെടുത്തു.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി ആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ,
ശ്രീകാന്ത്,ശ്രീകേഷ്,മുഹമ്മദ്‌ മിലാദ് ,അധിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!