ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ കുമളിവിള – ബംഗ്ലാകുന്ന് റോഡിന്റെ നവീകരണ പ്രവർത്തികൾ എംഎൽഎ ഒ എസ് അംബിക വിലയിരുത്തി. നിലവിലുള്ള നീർച്ചാൽ കോൺക്രീറ്റ് ചെയ്ത് ഇരു വശവും സൈഡ് വാൾ നിർമിച്ച് കെട്ടി ഉയർത്തി ഇവയ്ക്ക് മുകളിൽ സ്ലാബ് പാകുന്ന ജോലിക്കുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ വെള്ളക്കെട്ടില്ലാതെ ജലം ഒഴുകി പോകുന്നതിനും അതോടൊപ്പം തന്നെ മുകളിലെ സ്ലാബിലൂടെ റോഡ് ആയി ഉപയോഗിച്ച് കൊണ്ട് ഗതാഗത സൗകര്യങ്ങൾ നിർവഹിക്കുന്നതിനും സാധിക്കുന്നു എന്നതാണ് ഈ റോഡിന്റെ സവിശേഷത. നിർമാണം അടിയന്തരമായി പൂർത്തീകരിച്ച് പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്തിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ച് വരുന്നതായി എംഎൽഎ അറിയിച്ചു