കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗനത പ്രദർശിപ്പിച്ചു രക്ഷപ്പെട്ടയാൾ പോലീസ് പിടിയിൽ. നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് നിമിഷം വീട്ടിൽ നിധിൻ പരമേശരനെ(28)യാണ് പോലിസ് പിടികൂടിയത്.
26.10.2021,01.11.2021 തീയതികളിലാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്.കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിന്റെ സമീപത്ത് വെച്ച് വഴി ചോദിക്കുവാൻ എന്ന വ്യാജേന വിദ്യാർഥിനികളെ സമീപിക്കുകയും അവരുമായി സംസാരിച്ചു നിൽക്കവേ വസ്ത്രം മാറ്റി നഗ്നത പ്രദർശിപ്പിക്കുകയു മോട്ടോർ സൈക്കിളിൽ രക്ഷപെടുകയുമായിരുന്നു . ഈ സംഭവത്തെ തുടർന്ന് കിളിമാനൂർ പോലീസ് സ്കൂളുകളുടെ സ്റ്റേഷൻ പരിധിയിലെ പരിസരത്ത് ജനമൈത്രി പോലീസിനെയും മഫ്തിയിൽ പോലീസുകാരെയും ഡൂട്ടിയ്ക്ക് നിയോഗിച്ചിരുന്നു . തുടർന്ന് കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിന്റെ സമീപത്ത് വച്ച് പ്രതിയെ പിടികൂടി.
തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ സനൂജ് എസ്, എസ്. ഐ വിജിത്ത് കെ നായർ , ഷാജി , എസ്. സി. പി. ഒ റിയാസ്, സിപിഒമാരായ കിരൺ, സോജു, രജിത് രാജ് , റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത് . ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു