വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് മുന്നിൽ കൈക്കുഞ്ഞുമായി ദമ്പതികളുടെ ആത്മഹത്യ ശ്രമം.

eiPF97Q26948

 

വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് മുന്നിൽ കൈക്കുഞ്ഞ് ഉൾപ്പടെ ദേഹത്ത് പെട്രോൾ ഒഴിച്ചെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികളെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
വെഞ്ഞാറമൂട്ടിൽ ആക്രിക്കട നടത്തുന്ന തമിഴ് നാട് സ്വദേശികളായ മുരുകൻ [38], ഭാര്യ രാജേശ്വരി [30] എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. ഒരു വയസുള്ള പെൺകുഞ്ഞും ഇവർക്കൊപ്പമുണ്ട്. കുഞ്ഞിൻ്റെ
ദേഹത്തും മണ്ണെണ്ണ പുരണ്ടിരുന്നു.

മദ്യപാനിയായ മുരുകൻ നാല് മാസം മുമ്പ് മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം നാല് വയസുള്ള മൂത്ത മകനെ റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ വെഞ്ഞാറമൂട് പൊലിസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ ഏറ്റെടുക്കുകയും സി.ഡബ്ളിയു.സിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

ജയിൽ മോചിതനായ മുരുകൻ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുമായി ചൈൽഡ് വെൽഫയർ അധികൃതരെ സമീച്ചിരുന്നു.എന്നാൽ പൊലിസ് ക്ലിയറൻസ് ഇല്ലാതെ കുട്ടിയെ വിട്ടു നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചപ്പോൾ ഇരുവരും പൊലിസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ വിട്ടു നൽകിയില്ലങ്കിൽ സ്റ്റേഷന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

തുടർന്ന് പൊലിസ്  ഇവരെ പറഞ്ഞ് സമാധാനിപ്പിയ്ക്കുകയും കുട്ടിയെ വിട്ട് കിട്ടാൻ വേണ്ടത് ചെയ്യാം എന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി.

എന്നാൻ വൈകുന്നേരം മൂന്ന് മണിയോടെ ദമ്പതികൾ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം കുഞ്ഞുമായി വീണ്ടും സ്റ്റേഷന് മുന്നിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കി.ഇതോടെ പൊലിസ് ദമ്പതികളെ ബലം പ്രയോഗിച്ച് കിഴടക്കി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ്
ദമ്പതികളെ കസ്റ്റഡിയിൽ എടുത്തതെന്നും മുരുകന് പൊലീസ് ക്ലിയറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് സി.ഡബ്ളിയു.സി.യിൽ നിന്നും അറിയിപ്പും ലഭിച്ചിട്ടില്ലന്നും വെഞ്ഞാറമൂട് പൊലിസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!