വർക്കല ഹെലിപ്പാടിന്‌ സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു..

ei3GFKO96372

 

വർക്കല ഹെലിപ്പാടിന്‌ സമീപം മംഗ്ലാവ് മുക്കിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. 8 അര മണിയോടെ ആണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടവ സ്വദേശി അനന്തപത്മനാഭൻ (21) , കാപ്പിൽ സ്വദേശി ബൈജു ( 52) എന്നിവർ ആണ് മരണപ്പെട്ടത്. അമിത വേഗത്തിൽ അനന്തപത്മനാഭൻ സഞ്ചരിച്ച ബൈക്ക് ആണ് എതിർ ദിശയിൽ വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഡയറി ഡവലപ്‌മെന്റ് ഡിപ്പാർമെന്റിൽ സീനിയർ ക്ലർക്ക് ആണ് മരണപ്പെട്ട ബൈജു. ഈ പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!