Search
Close this search box.

വർക്കലയിൽ വൻ കഞ്ചാവ് വേട്ട

eiSFVHT99939

 

വർക്കല:തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി രാശിത്ത് വി. റ്റിയുടെ മേൽനോട്ടത്തിൽ വർക്കല ക്ലിഫ് റിസോർട്ടിൽ പരിശോധന നടത്തിയതിൽ 7.360 കിലോ കഞ്ചാവ്, 0.9 8 എംഡിഎംഎ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ്സ്, എംഡിഎംഎ സൂക്ഷിക്കുന്നതിനുള്ള പൗച് എന്നിവ കണ്ടെത്തുകയും കഞ്ചാവ് എംഡിഎംഎ എന്നിവ വിപണനം നടത്തിയിരുന്ന വർക്കല തച്ചൻകോണചരുവിള പുത്തെൻ വീട്ടിൽ നിന്നും കല്ലമ്പലം മാവിൻമൂടുള്ള ഭാര്യ വീട്ടിൽ താമസിക്കുന്ന സഞ്ജു എന്ന് വിളിക്കുന്ന ഷൈജു ( 35), വർക്കല, മുണ്ടയിൽ, മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു   (25) , വർക്കല, ശ്രീനിവാസപുരം, മന്നാനിയ്യ, ലക്ഷം വീട്ടിൽ നാച്ച എന്ന് വിളിക്കുന്ന നാദിർഷാ(23),  ശ്രീനിവാസപുരം സലിം മൻസിലിൽ സലിം  ( 19), ഓടയം അൽ അമലിൽ സൽമാൻ  ( 27) , പരവൂർ കുറമണ്ഡൽ ഷാഹ്ന മൻസിലിൽ നിഷാദ്  ( 21) , പരവൂർ, നെടുങ്ങോലം വട്ടച്ചാൽ തീർത്ഥത്തിൽ കൃഷ്ണ പ്രിയ  ( 21 ), പോത്തൻകോട്, കൊയ്ത്തൂർക്കോണം, മണ്ണാറ, നെല്ലിക്കുന്നത് വീട്ടിൽ ആഷിഖ്  ( 23),  കല്ലറ കുറിഞ്ഞിലക്കാട് ആർ. വി ഹൗസിൽ സൽമാൻ  ( 30), പരവൂർ ഭൂതകുളം ലത മന്ദിരത്തിൽ സന്ദേശ്   (25)  എന്നിവരെ അറസ്റ്റ് ചെയ്തു

പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലയിൻകീഴ് ശാന്തൻപാറയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന പുലവെന്നിയൂർകോണം സ്വദേശി നന്ദു കൃഷ്ണൻ (23) എന്നയാളെയും 1.25 kg കഞ്ചാവും മോട്ടോർ സൈക്കിൾ കണ്ടെത്തിയിട്ടുള്ളതാണ്. വർക്കല ഐ എസ് എച്ച് ഒ വി എസ് പ്രശാന്ത് മലയിൻകീഴ് ഐ എസ് എച്ച് ഒ സൈജു എ വി ഡാൻസാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ, ദിലീപ്, ബിജു, സുനിൽ രാജ്, അനൂപ്, ഷിജു, വിജീഷ്, സുനിൽ ലാൽ, നവിൽ രാജ് സുധികുമാർ, ഷിബുകുമാർ, അലക്സ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും മൂന്ന് മോട്ടോർ സൈക്കിളും ഒരു കാറും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. 10 പേരെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു.

പോലീസ് സംഘത്തിൽ ഡാൻസ് സാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ ,ദിലീപ്, ബിജു, ബിജു, സുനിൽ രാജ് ,അനൂപ്, ഷിജു ,വിജീഷ്, നവിൽ, രാജ് ,സുധി കുമാർ ഷിബുകുമാർ, അലക്സ്, എസ് ഐ ഗോപകുമാർ, എ എസ്ഐ ബൈജു, ഷൈജു എന്നിവരുമുണ്ടായിരുന്നു. പ്രതികളിൽ നിന്നും രണ്ട് മോട്ടോർ സൈക്കിളുകളും ഒരുകാറും 12 മൊബൈൽഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!