തിരുവനന്തപുരം അമ്പലമുക്കിലെ സസ്യ വില്പന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന കൊല്ലപ്പെട്ട നെടുമങ്ങാട് കരിപ്പൂര് വാണ്ട സ്വദേശിനി വിനീതയുടെ കുടുംബത്തിനാണ് നെടുമങ്ങാട് സി.പി.എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട് വച്ച് നൽകുന്നത്.നെടുമങ്ങാട് കരിപ്പൂര് വാണ്ട ചെറുവള്ളികോണത്ത് കുന്നുംപുറത്ത് വീട്ടിൽ വിജയൻ,രാഗിണി ദമ്പതികകളുടെ മകളാണ് കൊല്ലപ്പെട്ട 38കാരിയായ വിനിത.
ഹൃദ്രോഗത്തെ തുടർന്ന് ഭർത്താവ് സെന്തിൽകുമാർ മരണപ്പെട്ടതിനുശേഷം വിനിത കുടുംബം പോറ്റുന്നതിനായി അമ്പലമുക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.ഇവിടെ വച്ച് വിനീതയെ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ മോഷണ ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.അനന്യയുടെ വിദ്യാഭ്യാസ ചുമതല മഹിളാ അസോസിയേഷനും അക്ഷയുടെ വിദ്യാഭ്യാസ ചുമതല ഡി.വൈ.എഫ്.ഐ ഏറ്റെടുക്കും.മറ്റു പ്രദേശങ്ങളിൽ സ്ഥലം നോക്കിയെങ്കിലും കുട്ടികളുടെ ആവശ്യപ്രകാരം നിലവിലെ സ്ഥലത്ത് കെട്ടുറപ്പുള്ള വീട് നിർമ്മിച്ച് നൽകുമെന്നും സ്വന്തം കാലിൽ നിൽക്കുവാൻ കഴിയുന്നതുവരെ കുട്ടികളെ സംരക്ഷിക്കുമെന്നും സി പി എം എര്യാ കമ്മിറ്റി സെക്രട്ടറി അഡ്വ:ആർ.ജയദേവൻ പറഞ്ഞു.
ഡി.വൈ എഫ്.ഐ നേതാക്കളായ
ഷിജുഖാൻ, പ്രമോഷ് മഹിളാ അസോസിയേഷൻ നേതാവ് ലേഖാ സുരേഷ്,നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,
കൗൺസിലർമാരായ ഹരികേശൻ നായർ ,
പുലിപ്പാറ കൃഷ്ണൻ,എൻ.ആർ.ബൈജു,വസന്ത തുടങ്ങിയവർ പങ്കെടുത്തു.