കിളിമാനൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ.വാമനപുരം ആനാകുടി പൂപ്പുറം വിവി ഭവനിൽ ബാഹുലേയൻ (65) നെയാണ് അറസ്റ്റ് ചെയ്തത്.
23.01.2022 തീയതി യാണ് കേസിനാസ്പദമായ സംഭവം.
പഴയകുന്നുമ്മേൽ സ്വദേശിനിയും റിട്ട . അധ്യാപികയുമായ സുമതി(77) ആണ് 14.02.2022നു കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും ശേഖരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും പരാതിക്കാരിയുടെ സിം കണ്ടെടുക്കുകയും ചെയ്തു. വയോധികയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാൾ ഒരു മോട്ടോർ സൈക്കിൾ വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്.
തിരുവന്തപുരം റൂറൽ എസ്പി ഡോ.ദിവ്യ ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, എഎസ്ഐ ഷാജു , ഷജീം, സിപിഒ മാരായ ഷാജി, പ്രദീപ്, റിയാസ്, സോജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.