പെരിങ്ങമ്മല : അടൂർ പ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കല്ലണ ആദിവാസി സങ്കേതത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷിനു,ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ഷാനവാസ്, അൻസാരി കലയപുരം,ഡി.രഘുനാഥൻ നായർ,കൊച്ചുകരിക്കകം നൗഷാദ്,ഊരുമൂപ്പൻമാരായ ബാലകൃഷ്ണൻ കാണി,രാജേന്ദ്രൻ കാണി തുടങ്ങിയവർ പങ്കെടുത്തു.