ആലംകോട്: ആലംകോട്- കടയ്ക്കാവൂർ റോഡിൽ സ്ലാബ് തകർന്ന് ടോറസ് ലോറി ഓടയിലേക്ക് താഴ്ന്നു. ഇന്ന് പുലർച്ചെ 5 അരമണിയോടെയാണ് സംഭവം. ആലംകോട് നിന്ന് മണനാക്ക് ഭാഗത്തേക്ക് പോയ ലോറിയാണ് റോഡ് വശത്തെ സ്ലാബിന് മുകളിലേക്ക് കയറുമ്പോൾ സ്ലാബുകൾ തകർന്ന് ലോറിയുടെ ടയറുകൾ ഓടയിലേക്ക് താഴ്ന്നത്. ഒരു വശത്തു ടാർ ഇടനായി റോഡ് കുഴിച്ചു ഇട്ടിരിക്കുന്നതിനാൽ മറുവശത്ത് ലോറി കുടുങ്ങിയത് ഗതാഗത തടസ്സത്തിന് കാരണമായി. ഒടുവിൽ ഒന്നര മണിക്കൂറോളം പരിശ്രമിച്ച് 7 മണിയോടെയാണ് ലോറി മാറ്റിയത്.