ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം പാലമൂട്ടിൽ ഓഡിറ്റോറിയത്തിന് സമീപം ബൈക്കും ലോറിയും അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 8 അര മണിയോടെയാണ് സംഭവം.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കും എതിർദിശയിൽ വന്ന വാഹനവും കൂട്ടി ഇടിക്കുകയും ബൈക്കിന് പിന്നാലെ വന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. ഏകദേശം 10 മീറ്ററോളം ബൈക്കും വലിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ ബൈക്കിൽ നിന്ന് ലോറിയിലേക്ക് തീ പടർന്നു പിടിച്ചു. ഇതിനിടയിൽ ലോറി ഡ്രൈവർ പെട്ടെന്ന് ഇറങ്ങി ഓടി. ലോറി കത്തി നശിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ പെട്ടവരെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.