Search
Close this search box.

മുന്‍ മന്ത്രി പി കെ ഗുരുദാസന് കിളിമാനൂരിൽ വീട് ഒരുക്കി സിപിഐഎം

eiP4MI184825

 

മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി പാര്‍ട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മ്മാണം പുരോഗമിക്കുന്നത്. പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റി ആണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ മാസം അവസാനം അദ്ദേഹത്തിന് സ്‌നേഹവീട് കൈമാറും.
തിരുവനന്തപുരം എംസി റോഡില്‍ നിന്നും കാരേറ്റ് നിന്നും നഗരൂരിലേക്ക് പോകുന്ന വഴി പേടികുളത്തുള്ള ഭൂമിയിലാണ് വീട് ഒരുക്കുന്നത്. കയര്‍ – കശുവണ്ടി പ്രവര്‍ത്തരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും, 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പികെ ഗുരുദാസന്‍. പത്തുവര്‍ഷം എംഎല്‍എ, അഞ്ചുവര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി എന്നിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണാത്ത ഗുരുദാസന് സിപിഐ എം വീട് ഒരുക്കി നല്‍കുന്നത്. സ്‌നേഹ സമ്പന്നരായ കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രം പിരിവെടുത്താണ് വീടിന്റെ നിര്‍മ്മാണം. വീട് എന്ന സഖാവിന്റെ സങ്കല്‍പ്പം കേവലം രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് എന്നതായിരുന്നു. ഇതാണ് പൂവണിയുന്നത്. ഈ മാസം അവസാനത്തോടെയാകും പുതിയ വീട്ടിലെക്ക് താമസത്തിനായി പി കെ ഗുരുദാസൻ എത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!