എസ്എംഎ മദ്റസാ ഫണ്ട് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മദ്റസകളിലും വിജയിപ്പിക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ അഭ്യർത്ഥിച്ചു. ജില്ലാ തല ഉദ്ഘാടനം വള്ളക്കടവ് ജവാഹിറുൽ ഉലൂം മദ്റസിയിൽ ജമാഅത്ത് പ്രസിഡന്റ് കൂടിയായ അദ്ദേഹം നിർവ്വഹിക്കുകയായിരുന്നു. കേന്ദ്ര മുശാവറാംഗം വിഴിഞ്ഞം അബ്ദുർറഹ്മാൻ സഖാഫി ദുആ ചെയ്തു. എസ്എംഎ ജില്ലാ പ്രസിഡന്റ് ജാബിർ ഫാളിലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബുൽ ഹസൻ , ജമാഅത്ത് സെക്രട്ടറി എ ശംസീർ , ഡോ: അൻവർ , കേരള മുസ് ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി, എ. എ സലാം മുസ് ലിയാർ, മുഹമ്മദ് റാഫി ആലംകോട് എന്നിവർ പങ്കെടുത്തു.