Search
Close this search box.

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

eiAKZ2D3996

 

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ, ഊന്നാംകല്ല്, വല്ലക്കോട്, മംഗലത്ത് വീട്ടിൽ ശരത്ത്. എൽ രാജ്(32)നെയാണ് അറസ്റ്റ് ചെയ്തത്.

02-03-2022 തീയതിയാണ് സംഭവം. പെൺകുട്ടിയെ കാണാനില്ല എന്ന മാതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ 04-03-22നു തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരവും എസ്.സി.എസ്.റ്റി നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!