Search
Close this search box.

ആറ്റിങ്ങൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ കാറ്റുമില്ല വെളിച്ചവുമില്ല

eiMC00T53926

 

ആറ്റിങ്ങൽ : കടമ്പാട്ടുകോണം – കഴക്കൂട്ടം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ താലൂക്കിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസീൽദാർ എൽ.എ എൻ. എച്ച് ഓഫീസിൽ വൈദ്യുതി നിലച്ചിട്ട് ദിവസങ്ങളായി. സ്പെഷ്യൽ തഹസീൽദാർ എൽ.എ എൻ. എച്ച് ഓഫീസിനും താലൂക്ക് കാന്റീനും ഒരു മീറ്റർ ആണ്. അതുകൊണ്ട് ഓരോ പ്രാവശ്യവും ഇരുവരും മാറി മാറിയാണ് വൈദ്യുതി ബിൽ അടയ്ക്കുന്നത്. എന്നാൽ ഇത്തവണ ബിൽ അടയ്‌ക്കേണ്ടത് കാന്റീൻ മാനേജ്മെന്റ് ആണെന്നും വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഓഫിസിൽ വൈദ്യുതി ഇല്ല. കടുത്ത ചൂടിൽ ഇരുന്നാണ് ഉദ്യോഗസ്ഥർ ജോലി നോക്കുന്നത്. ഫാൻ പോലും ഇല്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ദേശീയ പാത വികസനത്തിന്റെ നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയും മാതൃകാപരമായി സ്ഥലം ഏറ്റെടുത്ത് നൽകിയതിന് പ്രത്യേക പ്രശംസ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർ രാവിലെ മുതൽ വൈകുന്നേരം വരെ വിയർത്തു കുളിച്ചാണ് ഓഫീസിൽ ഇരിക്കുന്നത്. നാടിന്റെ വികസനത്തിനായി അഹോരാത്രം കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥരെ ചൂടത്ത് ഇരുത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!