പെരിങ്ങമ്മല : പെരിങ്ങമ്മലയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. പ്രതികളെ ഒളിവിൽ പോകുന്നതിനും തെളിവ് നശിപ്പിക്കുന്നത്തിനും സഹായിച്ച കൊല്ലം നെടിയവിള സ്വാതീ മന്ദിരത്തിൽ സ്വാതീ രാജ് , നിലമേൽ തോട്ടുവള്ളി കൈതോട് തെക്കതിൽ വീട്ടിൽ രാമചന്ദ്രൻ നായർ മകൻ രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെരിങ്ങമല കുണ്ടാളൻ കുഴിയാൽ മെയ് 23ന് ഷീബയുടെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി കൊല്ലാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച മരുമകൾ സുജിതയ്ക്കും വെട്ടേൽക്കുകയും പരാതിക്കാരിയുടെ 10 വയസ്സ് പ്രായമുള്ള ചെറുമകളെ ചവിട്ടി പരുക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച അയൽവാസിയായ സുലോചനയ്ക്ക ആഴത്തിൽ മുറിവു സംഭവിക്കുകയും ചെയ്ത കേസിലെ പ്രതികളായ ഉല്ലാസ് ,അമൽ ക്രിഷ്ണ എന്നിവരെ സഹായിച്ച കേസിലാണ് അറസ്റ്റ്.
നെടുമങ്ങാട് ഡി.വൈ.എസ്‌പി വിനോദിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഭരണിക്കാവ് നിന്നും പാലോട് സർക്കിൾ ഇൻസ്‌പെക്ടർ ഷിബുകുമാർ ,ഷാഡോ ടീമങ്ങങ്ങളായ എ.എസ്.ഐ ഷിബു സിവിൽ പോലീസ് ഓഫീസർ സജു, സിപിഒ മാരായ നെവിൽരാജ് , സതികുമാർ ,മനോജ് എന്നിവർ ചേർന്ന് പിടികൂടി..