ചിറയിൻകീഴിൽ വൻ അനധികൃത വിദേശ മദ്യവിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അഴൂർ, ചിലമ്പിൽ, ശാസ്താവട്ടം ആയിരിവില്ലിപ്പുരം ക്ഷേത്രത്തിനു സമീപം ഗിരിജ ഭവൻ വീട്ടിൽ മുകേഷ് (35)നെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ ഗോപിനാഥ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിൽ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന 47 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 20 ലിറ്റർ ഉൾകൊള്ളുന്ന 40 ടിൻ ബിയറുകളും വിറ്റ് വരവ് ഇനത്തിൽ ലഭിച്ച 50,000/-രൂപയും ചിറയിൻകീഴ് പോലീസ് പിടിച്ചെടുത്തു.വീട്ടിൽ ധാരാളം പേർ ദിവസവും വന്നു പോകുന്നതായി പോലീസ് രഹസ്യ നിരീക്ഷണം നടത്തി മനസിലാക്കിയിരുന്നു. ആവശ്യക്കാർക്ക് പ്രതി മദ്യം വീടുകളിൽ എത്തിച്ചു നൽകിയിരുന്നതായും വിവരമുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദ്ദേശനുസരണം ചിറയിൻകീഴ് എസ്എച്ച്ഒ ജി.ബി . മുകേഷ്, എസ്ഐ വിനീഷ്. വി.എസ്, എ. എസ്.ഐമാരായ, ഷജീർ, സുനിൽ, സിപിഒ മാരായ അരുൺ, വിഷ്ണു, മനോജ്, മുജീബ് റഹ്മാൻ, റൂറൽ ഡാൻസഫ് ടീം അംഗങ്ങളായ എ.എസ്. ഐ ദിലീപ്, സിപിഒ mമാരായ ഷിജു, സുനിൽരാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.