ഒറ്റൂരിൽ ഗൃഹ സുരക്ഷ ക്ലാസ്സ്‌ സംഘടിപ്പിച്ചു

eiX3T2767971

 

ഒറ്റൂർ : ചൂട് ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീപിടുത്തം പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് കല്ലമ്പലം ഫയർ ആൻഡ് സേഫ്റ്റി വിഭാഗവും ഒറ്റൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച “ഗൃഹ സുരക്ഷാ” ക്ലാസ് ഒറ്റൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ബീന ചേന്നൻകോട് അംഗനവാടിയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ ജയപ്രകാശ് അധ്യക്ഷനായി. സ്റ്റേഷൻ ഓഫീസർ എസ് ബി അഖിൽ വിഷയാവതരണം നടത്തി. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ഗോപകുമാര് കുറുപ്പ്, സജികുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് ആയ വിജയ് ഗോപാൽ, ജാഗർ ജോയ്, അഭിറാം, സി ഡി എസ് അംഗം പ്രമീള ചന്ദ്രൻ , കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!