ലോക വന ദിനമായ ഇന്ന്, കാട് പൂക്കുന്ന നേരം എന്ന സിഗ്നേച്ചർ ഫിലിമുമായി ഗവ:എൽ പി എസ് ചെമ്പൂരിലെ സീഡ് കൂട്ടായ്മ. ഒന്നാം ക്ലാസിലെ ഭാഗ്യ പി ആർ എന്ന കുട്ടിയാണ് കാട് പൂക്കുന്ന നേരത്തിൽ അഭിനയിച്ചിരിക്കുന്നത്.മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം കാട് നശിക്കുന്നു. വന സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നവേണ്ടിയാണ് ഇത്തരമൊരു സിഗ്നേച്ചർ ഫിലിം നിർമ്മിച്ചത്.നിലാമുറ്റം അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിർമ്മാണവും ആവിഷ്കാരവും നിർവഹിച്ചത്.